കുസാറ്റിൽ വിഭജന ഭീതി ദിനം ഓൺലൈനായി ആചരിച്ചു

  1. Home
  2. Kerala

കുസാറ്റിൽ വിഭജന ഭീതി ദിനം ഓൺലൈനായി ആചരിച്ചു

image


ഗവർണറുടെ നിർദേശമനുസരിച്ച് കുസാറ്റിൽ വിഭജന ഭീതി ദിനം ആചരിച്ചു. ഓൺലൈൻ ആയാണ് പരിപാടി നടത്തിയത്. കേരള മുൻ വിസിയും ആർഎസ്എസ് സഹയാത്രികനുമായ ജി. ഗോപകുമാർ പരിപാടിയിൽ പങ്കെടുത്തു.

കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഗവർണർ നിർദേശിച്ച വിഭജന ഭീതി ദിനാചരണം സംസ്ഥാനത്തെ കോളജുകൾ നിർദേശം നടപ്പിലാക്കേണ്ട എന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ ഗവർണറുടെ നിർദേശം കോളജുകൾക്ക് കൈമാറിയിരുന്നു. എന്നാൽ ഇടത് അധ്യാപക വിദ്യാർഥി സംഘടനകളും കെഎസ്യുവും പരിപാടി നടത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ ക്യാംപസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തുന്നതിന് എതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയിരുന്നു. പരിപാടി സാമുദായിക സൗഹാർദം തകർക്കുന്നതിനും സാമുദായിക സ്പർദ്ധ വളർത്തുന്നതിനും കാരണമാകുമെന്ന് സർക്കുലർ.