പെരുമ്പാവൂർ താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു

  1. Home
  2. Kerala

പെരുമ്പാവൂർ താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു

image


പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്‌ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത് ഇന്നലെ വൈകീട്ടായിരുന്നു.അപകടസമയം രോഗികൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി. 1970 ൽ നിർമിച്ച കെട്ടിടമാണിത്.

കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ട്. ഈ കെട്ടിടത്തിൽ രണ്ട് നിലകളിലായി 12 മുറികളാണ് ഉള്ളത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് ഇവിടെ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ഇത് പണം നൽകി ഉപയോഗിക്കുന്ന മുറിയാണ്. കേരള ഹെൽത്ത്, റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയാണ് ഇത് നടത്തുന്നത്. ഈ മുറിയുടെ പല ഭാഗങ്ങളിൽ കോൺക്രീറ്റ് പാളികൾ ഇളകിയും കമ്പികൾ പുറത്തേക്ക് തള്ളിയും ഇരിക്കുന്ന അവസ്ഥയാണ്. നിലവിൽ ആശുപത്രി അധികൃതർ എത്തി ആരും പ്രവേശിക്കാതിരിക്കുന്നതിനായി മുറി പൂട്ടിയിരിക്കുകയാണ്.

നിരവധി ആളുകളാണ് പ്രാഥമിക ചികിത്സയ്ക്കായും മറ്റും ഈ താലൂക്ക് ആശുപത്രിയെ സമീപിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തുന്ന ഗർഭിണികളെ സ്ഥിരമായി കളമശേരി മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി പറഞ്ഞയക്കുന്നുവെന്ന പരാതിയും ഇതിനോടകം തന്നെ ഉ