പോലീസ് അതിക്രമങ്ങൾ: ഒറ്റപ്പെട്ട സംഭവം;മുഖ്യമന്ത്രി
സംസ്ഥാനത്ത് നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, മാധ്യമങ്ങൾ പോലീസ് വീഴ്ചകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
ഏകദേശം മുക്കാൽമണിക്കൂറോളമാണ് പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി മുന്നണിയോഗത്തിൽ വിശദീകരിച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായി ഒന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കുന്നംകുളത്തെയും പീച്ചിയിലെയും പോലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയത്
