യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി പിടിച്ച കേസിൽ പ്രതിചേർക്കില്ല

  1. Home
  2. Kerala

യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി പിടിച്ച കേസിൽ പ്രതിചേർക്കില്ല

thoppi


യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് രാസ ലഹരി പിടിച്ച കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നൽകി.

കേസുമായി ബന്ധപ്പെട്ട അടുത്ത ദിവസം തൊപ്പിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തൻ്റെ ഡ്രൈവർ ലഹരി കേസിൽ അറസ്റ്റിൽ ആയതിന് പിന്നാലെയാണ് തൊപ്പി എന്ന നിഹാദ് മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നവംബർ 28ന് ആണ് നിഹാദിന്റെ തമ്മനത്തെ താമസസ്ഥലത്തുനിന്ന് ന്യൂ ജനറേഷൻ രാസലഹരിയായ എംഡിഎംഎ പിടികൂടിയത്.