പറവൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു
പറവൂർ മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പറവൂർ കെടാമംഗലത്തെ വീട്ടിൽ വിനു വർഗീസ് (43) ആണ് ആത്മഹത്യ ചെയ്തത്.വീട്ടിലെ മുകളിലത്തെ നിലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്നാണ് കുറുപ്പിലുള്ളതെന്ന് പോലീസ് അറിയിച്ചു
