തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; 'ആശങ്കപ്പെടേണ്ട കാര്യമില്ല; രത്തൻ ഖേൽക്കർ

  1. Home
  2. Kerala

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; 'ആശങ്കപ്പെടേണ്ട കാര്യമില്ല; രത്തൻ ഖേൽക്കർ

image


കേരളത്തിൽ നടത്താനിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് മറുപടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുതാര്യാവും ലളിതമായും നടപടികളുമയി മുന്നോട്ടുപോകും എന്നും അദ്ദേഹം പറഞ്ഞു.

യോഗ്യതയുള്ള ഒരാളും പട്ടികയിൽ നിന്നു പുറത്താകില്ല. ഇന്ത്യൻ പൗരനായ, 18 വയസ്സ് പൂർത്തിയായ അയോഗ്യത ഇല്ലാത്ത ഏതൊരാൾക്കും വോട്ട് ചെയ്യാൻ സാധിക്കും. കേരളത്തിലും നടപടികൾ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഷെഡ്യൂൾ തയാറായാൽ ഉടൻ നടപടികൾ തുടങ്ങും. സെപ്റ്റംബർ 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്‌ഐടിയുമായി ബന്ധപ്പെട്ട് അപേക്ഷ ഡൗൺലോഡ് ചെയ്ത് ആർകും ഓൺലൈൻ വഴി വിവരങ്ങൾ നൽകാം. ഇത് കൂടാതെ ബിഎൽഒ മാർ നേരിട്ട് വീടുകൾ സന്ദർശിക്കും. ആധാർ ഉൾപ്പെടെ 12 രേഖകൾ പ്രൂഫ് ആയി നൽകാവുന്നതാണ്. എസ്‌ഐടിയിൽ പ്രവാസി വോട്ടർമാർക്കും ആശങ്ക വേണ്ട എന്നും രത്തൻ ഖേൽക്കർ പറഞ്ഞു. എല്ലാം ഓൺലൈനായി ചെയ്യാവുന്നതാണെന്നും നടപടികൾ മൂന്നു മാസത്തിനകം തീർക്കാനാകും എന്നും അദ്ദേഹം വ്യക്തമാക്കി