സെക്രട്ടറിയേറ്റിൽ ക്രമീകരണം അനിവാര്യമെന്ന് രമേശ് ചെന്നിത്തല; ജയിലുകളിൽ സമഗ്ര പരിഷ്‌കരണവും ഹൈ സെക്യൂരിറ്റി സംവിധാനവും പ്രഖ്യാപിച്ചു

  1. Home
  2. Kerala

സെക്രട്ടറിയേറ്റിൽ ക്രമീകരണം അനിവാര്യമെന്ന് രമേശ് ചെന്നിത്തല; ജയിലുകളിൽ സമഗ്ര പരിഷ്‌കരണവും ഹൈ സെക്യൂരിറ്റി സംവിധാനവും പ്രഖ്യാപിച്ചു

ramesh chennithala  


സെക്രട്ടറിയേറ്റിൽ നിയന്ത്രണമില്ലാതെ ആളുകൾ പ്രവേശിക്കുന്നത് വലിയ ബഹളത്തിനും പ്രവർത്തന തടസങ്ങൾക്കും ഇടയാക്കുന്ന സാഹചര്യമാണുള്ളതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്കായി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രി പ്രതികരിച്ചത്.

സംസ്ഥാനത്ത് തടവുപുള്ളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമായി വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ജയിലുകൾ ശിക്ഷാ കേന്ദ്രങ്ങൾ മാത്രമല്ല, തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ജയിൽ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം നടപ്പാക്കുമെന്നും ഹൈ സെക്യൂരിറ്റി സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ തടവുകാർക്ക് നിയമാനുസൃതമായ പരോൾ അനുവദിക്കുമെന്നും എന്നാൽ അനാവശ്യമായി പരോൾ അനുവദിക്കുന്ന രീതി ഉണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി.