കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി; ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു, പരിശോധനയ്ക്ക് നിർദേശം
കാലിക്കറ്റ് സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിയിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി. ലഭിച്ച പരാതികളിൽ പരിശോധന നടത്താൻ സർവകലാശാലക്ക് നിർദേശം നൽകി.
സർവകലാശാല പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിൽ സംവരണം അട്ടിമറിച്ചതായാണ് പരാതി.വകുപ്പ് മേധാവിയുടെ നേതൃത്വത്തിലാണ് അട്ടിമറി നടന്നതെന്നും ആരോപണമുണ്ട്
