'എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യർക്ക് അറിയില്ല'; പത്മജ വേണുഗോപാൽ
ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യർക്ക് അറിയില്ലെന്നാണ് പത്മജ പ്രതികരിച്ചത്. ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേയെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
മുങ്ങാൻ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യർ കയറിയതെന്നും ഇലക്ഷൻ വരെയേ സന്ദീപിനെ കോൺഗ്രസിന് ആവശ്യമുള്ളൂവെന്നും പോസ്റ്റിൽ പറയുന്നു. സ്നേഹത്തിന്റെ കടയിൽ അല്ലാ സന്ദീപ് മെമ്പർഷിപ് എടുത്തത്. വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് ചെന്ന് എത്തിയിരിക്കുന്നത്. അത് കാലം തെളിയിക്കുമെന്നും പത്മജ പോസ്റ്റിൽ കുറിച്ചു.