ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതും, പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു; സച്ചിദാനന്ദൻ

  1. Home
  2. Kerala

ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതും, പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു; സച്ചിദാനന്ദൻ

Satchidanandan


താല്ക്കാലിക മറവിരോഗം കാരണം പൊതുജീവിതം പതിയെ അവസാനിപ്പിക്കുകയാണ് എന്ന് കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരൻ വ്യക്തമാക്കിയിരിക്കുന്നത്. 

ഏഴ് വർഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതൽ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബർ ഒന്നിന് പുതിയ രൂപത്തിൽ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

രോഗം വീണ്ടും വരാൻ കാരണം സമ്മർദ്ദമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കിൽ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓർമ്മയും വായനയും  ഭാവനയും ഉള്ളിടത്തോളം താൻ  എഴുതും എന്നും അദ്ദേഹം കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളെ, ഞാൻ 7 വർഷം മുൻപ് ഒരു താത്കാലികമറവി രോഗത്തിന് (transient  global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത്  വന്നിരുന്നില്ല. എന്നാൽ, നവമ്പർ 1-ന് പുതിയ രീതിയിൽ അത് തിരിച്ചുവന്നു. കാൽ മരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക, ഓർമ്മക്കുറവ്- ഇങ്ങിനെ അൽപ്പം നേരം  മാത്രം നിൽക്കുന്ന കാര്യങ്ങൾ. 5 ദിവസമായി ആശുപത്രിയിൽ.  ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം  അവതാരത്തിന് പ്രധാന  കാരണം എന്ന്  ഡോക്ടർമാർ. അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും  ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി  മാത്രം എന്ന്  60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട  ചില  പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില  പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കിൽ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓർമ്മയും വായനയും  ഭാവനയും ഉള്ളിടത്തോളം ഞാൻ  എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.