വിശദീകരണം തൃപ്തികരം, പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ തന്നെ പറയണം: സാദിഖലി തങ്ങൾ

  1. Home
  2. Kerala

വിശദീകരണം തൃപ്തികരം, പാർട്ടി വേദികളിൽ പറയേണ്ടത് അവിടെ തന്നെ പറയണം: സാദിഖലി തങ്ങൾ

shaji


കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്‍കി.

ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ സൂക്ഷ്മത പുലർത്തണം.

ഷാജിയെ ഇക്കാര്യം അറിയിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി.സാദിഖലി തങ്ങൾക്ക് വിശദീകരണം നൽകി പ്രതികരിക്കാതെ കെഎം ഷാജി പാണക്കാട് നിന്നും മടങ്ങി.