കോഴിക്കോട് പെരുമണ്ണയിൽ ഷിഗെല്ല സ്ഥിരീകരണം; രണ്ട് കുട്ടികൾ ചികിത്സയിൽ

  1. Home
  2. Kerala

കോഴിക്കോട് പെരുമണ്ണയിൽ ഷിഗെല്ല സ്ഥിരീകരണം; രണ്ട് കുട്ടികൾ ചികിത്സയിൽ

image


കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പാറക്കണ്ടം, പുതിയോട്ടിൽ ഭാഗങ്ങളിലുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. തുടക്കത്തിൽ പെരുമണ്ണ ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിരുന്ന കുട്ടികളെ പിന്നീട് കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആശാവർക്കർമാരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.ഇതിന് മുമ്പും സമീപ പഞ്ചായത്തായ പെരുവയലിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു