എസ്എസ്എൽസി ഫലം ഇന്ന്; വെബ്സൈറ്റുകൾ, ആപ്പുകൾ, വാട്സ്ആപ്പ് വഴി ഫലം അറിയാം

  1. Home
  2. Kerala

എസ്എസ്എൽസി ഫലം ഇന്ന്; വെബ്സൈറ്റുകൾ, ആപ്പുകൾ, വാട്സ്ആപ്പ് വഴി ഫലം അറിയാം

sslc


സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് 3.30ന് പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേഡ്), എസ്‌എസ്‌എൽസി (ഹിയറിംഗ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിക്കും.ഫലം സംസ്ഥാന സർക്കാരിന്റെ ‘നമ്മുടെ കേരളം’, എന്നീ മൊബൈൽ ആപ്പുകളിലൂടെ ലഭ്യമാകും. കൂടാതെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് സന്ദേശം അയച്ച് രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകിയാൽ ഫലം പി.ഡി.എഫ് രൂപത്തിൽ ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഫലം അറിയാൻ സന്ദർശിക്കാവുന്ന വെബ്സൈറ്റുകൾ:
www.results.kerala.gov.in,

www.examresults.kerala.gov.in,

www.prd.kerala.gov.in,

https://kbpe.kerala.gov.in

https://results.digilocker.gov.in

https://sslcexam.kerala.gov.in

https://ths/cexam.kerala.gov.in/thslc

https://sslchiexam.kerala.gov.in

https://thslchiexam.kerala.gov.in

https://ahslcexam.kerala.gov.in/
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഇത്തവണ ഫലപ്രഖ്യാപനം നടത്തുന്നത്. പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിലാണ് ഈ ക്രമീകരണം. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിക്കുന്നത്.