ടിനി ടോമിനെ പരാതി പിൻവലിക്കില്ല; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ
ടിനി ടോമിനെതിരായ പരാതി പിൻവലിക്കില്ലെന്ന് നടി അൻസിബ ഹസൻ. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നും അൻസിബ വ്യക്തമാക്കി.ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അവർ.വീട്ടിലുള്ളവരുമായിപ്പോലും എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു. പുറത്തുപറയാൻ പോലും കഴിയാത്ത കാര്യങ്ങളാണ് എന്നെക്കുറിച്ച് പറഞ്ഞത്. അപകീർത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന്റെ തെളിവ് തന്റെ പക്കൽ ഉണ്ടെന്നും അൻസിബ പറയുന്നു. എകസിക്യൂട്ടിവ് കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള സന്ദേശം അയച്ചതെന്നും അൻസിബ വ്യക്തമാക്കി. കേസിൽ സർക്കാർ തനിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസമെന്നും അൻസിബ പറഞ്ഞു
