പെരിന്തൽമണ്ണയിൽ മഴയിൽ തകർന്ന സ്‌കൂൾ കെട്ടിടം നന്നാക്കിയില്ല ; വിദ്യാർത്ഥികളുടെ പ്രതിഷേധം

  1. Home
  2. Kerala

പെരിന്തൽമണ്ണയിൽ മഴയിൽ തകർന്ന സ്‌കൂൾ കെട്ടിടം നന്നാക്കിയില്ല ; വിദ്യാർത്ഥികളുടെ പ്രതിഷേധം

image


പെരിന്തൽമണ്ണയിൽ മഴയും കാറ്റും മൂലം മൂന്നു മാസം മുമ്പ് തകർന്ന സ്‌കൂൾ കെട്ടിടം ഇന്നുവരെ പുനർനിർമിക്കാത്തതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ആലിപ്പറമ്പ് ഗവൺമെന്റ് സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റേതാണ് തകർന്ന കെട്ടിടം.

സംഭവം നടക്കുമ്പോൾ സ്‌കൂളിൽ കുട്ടികൾ ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല. അന്നുമുതൽ കെട്ടിടം പുനർനിർമിക്കാതെ തകർന്ന നിലയിൽ തുടരുകയായിരുന്നു.
കുട്ടികൾ ഹൈസ്‌കൂൾ കെട്ടിടത്തിലേക്ക് താൽകാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ നിർമാണം അനന്തമായി നീളുന്നതിനാലാണ് പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്താൻ കാരണം. എത്രയും വേഗത്തിൽ കെട്ടിടം നന്നാക്കണം എന്നാണ് കുട്ടികളുടെ ആവശ്യം.