കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ പിന്നീട് തീരുമാനം

  1. Home
  2. Kerala

കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ പിന്നീട് തീരുമാനം

bjp


കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.