രാജ്യത്തിന് പുറത്തും ഇന്ത്യൻ സാഹിത്യത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരൻ; എം ടിയെ അനുസ്മരിച്ച് പ്രകാശ് കാരാട്ട്
കേരളത്തിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഇന്ത്യൻ സാഹിത്യത്തെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് എം ടി വാസുദേവൻ നായരെന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. തെക്കൻ മലബാറിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് എംടി എഴുതിയത് മറക്കാൻ കഴിയില്ല. നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെയാണ്. മഹത്തായ സംഭാവനകൾ അദ്ദേഹം മലയാളത്തിന് നൽകി. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്രഗത്ഭനായ സാഹിത്യകാരനാണ് എംടിയെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.
സിനിമയിലും സാഹിത്യത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ എംടി നൽകി. ഫാസിസത്തിന് എതിരെയൂം ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിയാണ് എംടിയെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.