തിക്കുറിശ്ശി ഫൗണ്ടേഷൻ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സാഹിത്യശ്രീ പുരസ്‌കാരം മനോജ് ഭാരതിക്ക്

  1. Home
  2. Kerala

തിക്കുറിശ്ശി ഫൗണ്ടേഷൻ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; സാഹിത്യശ്രീ പുരസ്‌കാരം മനോജ് ഭാരതിക്ക്

MANOJ BHARATHY


വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി തിക്കുറിശ്ശി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2025-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരനും റേഡിയോ കേരളം 1476 AM പ്രോഗ്രാം ഹെഡുമായ മനോജ് ഭാരതി സാഹിത്യശ്രീ പുരസ്‌കാരത്തിന് അർഹനായി. അദ്ദേഹത്തിന്റെ 'സ്മൃതി വിച്ഛേദം' എന്ന നോവലിനാണ് അംഗീകാരം.  തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് ഫൗണ്ടേഷൻ ഭാരവാഹികൾ ജേതാക്കളെ പ്രഖ്യാപിച്ചത്.

സാംസ്‌കാരിക മേഖലയിലെ മികവിനായി നൽകുന്ന മറ്റ് പ്രധാന പുരസ്കാരങ്ങളിൽ സംഗീതശ്രീ പുരസ്‌കാരം പ്രശസ്‌ത ഗായകൻ വിജയ് യേശുദാസിനും, വിദ്യാശ്രീ പുരസ്കാരം ഡോ. കെ. ജയകുമാറിനും (ശബരിഗിരി എഡ്യൂക്കേഷൻ ഗ്രൂപ്പ്) ലഭിച്ചു.

ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയാത്ത് (സംവിധായകൻ), ടി. പി. ശാസ്തമംഗലം (നിരൂപകൻ), രാജൻ വി. പൊഴിയൂർ (സെക്രട്ടറി) എന്നിവരടങ്ങിയ ജൂറി സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്. ഏപ്രിൽ 4-ന് പുനലൂരിലെ എം.ബി വർഷ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.