വിഴിഞ്ഞത്തു നിന്നും കാണാതായ പതിമൂന്നുകാരി വിമാന മാർഗം ഡൽഹിയിൽ; തിരികെയെത്തിക്കാൻ പൊലീസ്

  1. Home
  2. Kerala

വിഴിഞ്ഞത്തു നിന്നും കാണാതായ പതിമൂന്നുകാരി വിമാന മാർഗം ഡൽഹിയിൽ; തിരികെയെത്തിക്കാൻ പൊലീസ്

missing girl


വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിൽ. പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാൻ പൊലീസ് ഡൽഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്. കുട്ടിയെ ഇന്നലെ രാവിലെ മുതൽ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.