സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് ചികിൽസയിൽ ഉള്ളത് 11 പേർ

  1. Home
  2. Kerala

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് ചികിൽസയിൽ ഉള്ളത് 11 പേർ

image


സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.മലപ്പുറം സ്വദേശിയായ 10 വയസുകാരിയാണ് ഒരാൾ. ഇന്ന് ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള കോഴിക്കോട് രാമനാട്ടുകര സ്വദേശിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ചികിൽസയിലുള്ള രോഗികളുടെ എണ്ണം 11 ആയി .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്