വോട്ടർ പട്ടിക ക്രമക്കേട്;രാഹുൽ ഗാന്ധിയുടെ ലീഡർഷിപ്പിൽ അണികൾക്കുള്ള അതൃപ്തിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടകമെന്ന് രാജീവ് ചന്ദ്രശേഖർ
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടേത് നാടകമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വർഷത്തിൽ ആറു തവണയെങ്കിലും വിദേശത്തു ടൂർ പോകുന്ന രാഹുലിന് ഇവിടുത്തെ ഇലക്ഷൻ സംവിധാനത്തെ കുറിച്ച് അറിയില്ല. രാഹുൽ ഗാന്ധിയുടെ ലീഡർഷിപ്പിൽ അണികൾക്ക് അതൃപ്തി ഉണ്ട്. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താൻ സംസാരിക്കാം. സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളും ഇല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
