'രാഷ്ട്രീയത്തിൽ കൈകൊടുക്കുന്നതിന് എന്താണ് കുഴപ്പം; കൈ കൊടുക്കാതിരുന്നത് നിഴൽ നാടകം': കെ സുരേന്ദ്രൻ

  1. Home
  2. Kerala

'രാഷ്ട്രീയത്തിൽ കൈകൊടുക്കുന്നതിന് എന്താണ് കുഴപ്പം; കൈ കൊടുക്കാതിരുന്നത് നിഴൽ നാടകം': കെ സുരേന്ദ്രൻ

K SURENDRAN


 

രാഷ്ട്രീയത്തിൽ കൈകൊടുക്കുന്നതിന് എന്താണ് കുഴപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സരിന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കൈ കൊടുക്കാതിരുന്നത് നിഴൽ നാടകമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസത്തിൽ തങ്ങൾ അഭിരമിക്കുന്നില്ല. ഇതൊക്കെ വ്യാജ ഏറ്റുമുട്ടലാണ്. രണ്ട് കോൺഗ്രസുകാർ തമ്മിലുള്ള നിഴൽ യുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയിൽ ആശയക്കുഴപ്പങ്ങളില്ലെന്നും സിപിഐഎമ്മിലും കോൺഗ്രസിലും നടക്കുന്നത് കണ്ട് ആരും ആശിക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ആരും പിണക്കത്തിലല്ല. ഒരു സാധാരണ അംഗം പോലും പാർട്ടി ഉപേക്ഷിച്ച് പോകില്ല. ഒരാശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. ചെറിയ കാര്യങ്ങൾ വിഷയമാകില്ല.

വലിയ വലിയ നേതാക്കളെ ചെറിയ കാര്യങ്ങൾ പറഞ്ഞ് അപമാനിക്കരുതെന്നും സന്ദീപും മറ്റെല്ലാവരും വരുമെന്നും അദ്ദേഹം പറഞ്ഞു. സതീശിന്റെ ആരോപണം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉപതിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നത് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണെന്നും കൂട്ടിച്ചേർത്തു.