ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിൽ വീണു; യുവതി മരിച്ചു

  1. Home
  2. Kerala

ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിൽ വീണു; യുവതി മരിച്ചു

train


ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
എറണാകുളം –കായംകുളം പാസഞ്ചർ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതി അതേസമയം സ്റ്റേഷനിൽ എത്തിയ കൊച്ചുവേളി എക്സപ്രസിൽ ഓടിക്കയറാൻ ശ്രമിച്ചെങ്കിലും ട്രെയിൽ അപ്പോഴേക്കും എടുത്തു. ഇതോടെ എറണാകുളം– കായംകുളം പാസഞ്ചറിൽ തന്നെ തിരിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ആർപിഎഫ് ഇടപെട്ട് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒൻപതു മണിയോടെ ഇവർ മരിച്ചു. വീഴ്ചയിൽ തലയ്ക്കും ഇടതു കാലിനുമാണ് യുവതിക്ക് പരുക്കേറ്റത്. ഇടതുകാൽപാദം അറ്റ നിലയിലായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.