സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആവശ്യമെങ്കില്‍ പരിശീലനം നല്‍കണം;അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി എം. മുകേഷ് എംഎല്‍എ
അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് നടന്‍ എം മുകേഷ് എം എല്‍ എ. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെ ആയിരിക്കില്ല. സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കണം . സിനിമയെക്കുറിച്ച് അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കിയ, കുറേക്കൂടെ നന്നാവും എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കപ്പാസിറ്റി ഉള്ളവര്‍ ചെയ്യട്ടെ അല്ലെങ്കില്‍ പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ല. പരിശീലനം നല്‍കുന്നതിലൂടെ നല്ല ചെറുപ്പക്കാര്‍ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും എം മുകേഷ് വ്യക്തമാക്കി.
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം.സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
