അമ്പലപ്പുഴയിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം; രണ്ട് പ്രതികൾ പിടിയിൽ
ആലപ്പുഴ അമ്പലപ്പുഴയിൽ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. അമ്പലപ്പുഴ സ്വദേശികളായ ഉദീഷ് (26), രാജീവ് (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ അമ്പലപ്പുഴ സ്വദേശികളായ ബിജുവിനും ബന്ധുവായ ശരത്തിനുമാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇതിനിടെ പ്രതികളിലൊരാളായ ഉദീഷിനെ ബിജു മർദിച്ചതായി പറയുന്നു. ഇതിന് പിന്നാലെ പ്രതികൾ ഇരുവരെയും പിന്തുടർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ വണ്ടാനത്ത് നിന്ന് പിടികൂടുകയായിരുന്നു.
അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ പ്രതീഷ്‌കുമാർ എം നയിച്ച അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.