ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്; സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

  1. Home
  2. Latest

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്; സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

   supreme court


ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് മറുപടി തേടിയത്. തട്ടിപ്പുകൾ തടയാനെടുത്ത നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ സിബിഐയെ ഏൽപ്പിക്കാനാഗ്രഹിക്കുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് ഹരിയാന കോടതിയെ അറിയിച്ചു. ഹരിയാനയിലുണ്ടായ സംഭവത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തത്.