രാഹുലിനെ തൊട്ടാൽ കൊന്നുകളയും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകിയ നടി റിനി ആൻ ജോർജിന് വീടിന് മുന്നിൽ ഭീഷണി

  1. Home
  2. Latest

രാഹുലിനെ തൊട്ടാൽ കൊന്നുകളയും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൊഴി നൽകിയ നടി റിനി ആൻ ജോർജിന് വീടിന് മുന്നിൽ ഭീഷണി

rini george


രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി റിനി ആൻ ജോർജിന് ഭീഷണിയും അസഭ്യവർഷവും നേരിട്ട സംഭവത്തിൽ പറവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നടിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും, ഇരുവരും അസഭ്യവർഷം നടത്തിയെന്നും കാണിച്ച് നടിയുടെ പിതാവ് പറവൂർ സ്റ്റേഷനിൽ പരാതി നൽകി.

ഇന്നലെ രാത്രി രണ്ട് തവണയായി രണ്ടുപേർ വടക്കൻ പറവൂരിലെ വീടിന്റെ ഗേറ്റിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇന്ന് രാവിലെയാണ് റിനിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരിൽ റിനി നേരത്തെയും വ്യാപകമായ സൈബർ ആക്രമണം നേരിട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യമായി പ്രതികരിച്ചത് റിനിയാണ്. ഇതിന് പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു.