കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് മുതൽ തുടങ്ങി, ഫോമുകളുമായി ബിഎൽഒമാർ വീടുകളിലേക്ക്
സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിൽ എത്തി തുടങ്ങി. ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥരാണ് പ്രമുഖരുടെ വീടുകളിൽ ഫോം കൈമാറാൻ എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ളവരെ ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി. അതേ സമയം എസ്ഐആറിനെ നാളെ സര്‍ക്കാര്‍ വിളിച്ച സര്‍വക്ഷി യോഗം ചേരും. പ്രമുഖരുടെ വീടുകളിൽ ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ പ്രചാരണം കൂടി ലക്ഷ്യമിട്ട്. കഥാകൃത്ത് ടി പത്മനാഭന്‍റെ വീട്ടിൽ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് എന്യൂമറേഷൻ ഫോം നൽകിയത്.
കലാമണ്ഡലം ഗോപിയാശാന്‍റെ വീട്ടിൽ എന്യൂമറേഷൻ ഫോമുമായി എത്തിയ് സബ് കളക്ടര്‍ അഖിൽ വി മേനോന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോം കൈമാറി. ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് എന്യൂമറേഷൻ ഫോം നൽകിയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം തുടങ്ങി. 2025 ഒക്ടോബര്‍ ഏഴു വരെയുള്ള വോട്ടര്‍ പട്ടികയിലുള്ള എല്ലാവര്‍ക്കും എന്യൂമറേഷൻ ഫോം നൽകാനും വിവര ശേഖരണത്തിനുമായി ബിഎൽഒ മാര്‍ വീടുകളിലെത്തും. ഡിസംബര്‍ നാലു വരെ ഇത് നീളും. അതേ സമയം 2002 ലെ വോട്ടര്‍ പട്ടികയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ആധാരം.
ബിഎൽഒ ജോലിയുള്ളവരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കാൻ കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജോലികളിലുള്ളവര്‍ക്ക് ബാധകമല്ലെന്ന ഉത്തരവ് രാത്രിയിലും ഇറക്കി. ഒരേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും ബിഎൽഒ ഡ്യൂട്ടിയും ചെയ്യേണ്ടി വരുമെന്ന ആശങ്ക ജീവനക്കാര്‍ക്കിടയിലുണ്ടായി.
