സിബിഎസ്ഇ ത്രിഭാഷാ നയത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

  1. Home
  2. Latest

സിബിഎസ്ഇ ത്രിഭാഷാ നയത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

CBSE


ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് തദ്ദേശീയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കുന്ന സിബിഎസ്ഇയുടെ പുതിയ സർക്കുലറിനെതിരെ സുപ്രീം കോടതിയിൽ ഹർജി . ജൂലൈ 1 മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പുതിയ നയത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.വിദ്യാഭ്യാസ വിദഗ്ധയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ഡോ. ഫൗസിയ ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.മെയ് 15-ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലർ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ തേടാതെയും ആവശ്യമായ കൂടിയാലോചനകൾ നടത്താതെയുമാണ് പുതിയ ഭാഷാ നയം നടപ്പാക്കാൻ തീരുമാനിച്ചതെന്നാണ് ഹർജിക്കാരിയുടെ വാദം.