മേജർ രവിയെ തള്ളി പിണറായി വിജയന്റെ ഓഫിസ്
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയത് വൻ പൊലീസ് അകമ്പടിയോടെയെന്ന മേജർ രവിയുടെ പ്രതികരണം തള്ളി പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പ്. 56 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു പിണറായി വിജയൻ ഇന്നസെന്റിന്റെ മൃതദേഹം കാണാൻ എത്തിയതെന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വിഡിയോ നിർമിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോമപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ അടിസ്ഥാന രഹിതമായ വ്യാജ നിർമിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.സലിം കുമാറിന് അന്ത്യമോപചാരം അർപ്പിക്കാൻ വി.ഡി. സതീശൻ എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജർ രവിയുടെ പരാമർശം. നടൻ ഇന്നസെന്റിന് അന്ത്യമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 56 അകമ്പടി വാഹനങ്ങളും 10 ഫയർഫോഴ്‌സ് യൂണിറ്റുകളുമായിട്ടാണെന്നും ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മേജർ രവി പറഞ്ഞത്. എന്നാൽ മേജർ രവിയുടെ ആരോപണം പൊളിക്കുന്ന നിരവധി വിഡിയോകൾ ഇന്ന് രാവിലെ മുതൽ ഇടത് പ്രൊഫൈലുകളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് തന്നെ നേരിട്ട് ഇത് നിഷേധിച്ചത്.
