കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതില്‍ സുതാര്യത ഇല്ലെന്ന് ഉമ തോമസ്
കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതില്‍ .ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഇല്ലെന്ന് ഉമതോമസ് എംഎല്‍എ പറഞ്ഞു.ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഇല്ല.എംഎൽഎ എന്ന നിലയിൽ നവീകരണവുമായി ബന്ധപ്പെട്ട് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല.സ്റ്റേഡിത്തിന് ബലക്ഷയം ഉള്ളതാണ്.അതു പരിഹരിക്കാനുള്ള നടപടികൾ ആണോ സ്വീകരിച്ചത്.ഇതിൽ വ്യക്തത വേണം.ജിസിഡിഎയുടെ ജനറൽ കൗൺസിൽ മെമ്പറാണ് താൻ.തന്നെ ഒരു യോഗത്തിലും വിളിച്ചിട്ടില്ല.സ്പോൺസറുടെ പ്രവർത്തി പരിചയം പരിശോധിക്കണ മായിരുന്നു.കരാർ ഒപ്പിട്ടതിലും അവ്യക്തതയുണ്ട്.തനിക്ക് അപകടം പറ്റിയ സമയത്തും മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല സ്റ്റേഡിയത്തിൽ കേരളം മുഴുവൻ ഒഴുകിയെത്തുമ്പോൾ എന്ത് സുരക്ഷയാകും അവിടെ ഉണ്ടാവുകയെന്നും അവര്‍ ചോദിച്ചു
സ്‌പോൺസറെ കണ്ടെത്തിയത് മാനദണങ്ങൾ പാലിച്ചെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ആവർത്തിച്ചു..ജിസിഡിഎ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്.അർജൻ്റീന ടീം വന്ന് പരിശോധിച്ചു..സംസ്ഥാന സർക്കാരും പരിശോധിച്ചു.സ്റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ പോരായ്മയുണ്ട്.സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി.സ്പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്നും മന്ത്രി പറഞ്ഞു
