മിതമായ മദ്യപാനവും ക്യാൻസറിന് കാരണമാകും; യുഎസ് സര്‍ജന്‍ ജനറല്‍

  1. Home
  2. Lifestyle

മിതമായ മദ്യപാനവും ക്യാൻസറിന് കാരണമാകും; യുഎസ് സര്‍ജന്‍ ജനറല്‍

drinks


മിതമായ മദ്യപാനവും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി. ഈ പശ്ചാത്തലത്തില്‍ സിഗരറ്റ് പാക്കറ്റുകള്‍ക്ക് എന്നതുപോലെ മദ്യബോട്ടിലുകളിലും ക്യാന്‍സര്‍ സാധ്യതാ മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി പാനീയങ്ങള്‍ ഏഴ് തരം ക്യാന്‍സറുകളുമായി ബന്ധമുണ്ടെന്നാണ് പുതിയ ഗവേഷണം.

പുകയിലയ്ക്കും പൊണ്ണത്തടിക്കും പിന്നാലെ ക്യാന്‍സറിന് കാരണമാകുന്ന സാധാരണമായ മൂന്നാമത്തെ കാര്യമാണ് മദ്യാപനമെന്നും സര്‍ജന്‍ ജനറല്‍ പറഞ്ഞു. സ്തനാര്‍ബുദം (സ്ത്രീകളില്‍), തൊണ്ട, കരള്‍, അന്നനാളം, വായ, ശ്വാസനാളം, വന്‍കുടല്‍ എന്നീ ഏഴ് തരം ക്യാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകും. ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും ഈ അപകടസാധ്യതയെക്കുറിച്ച് അറിയില്ലെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

യുഎസില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 20,000ത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ട്. അമേരിക്കയില്‍ 1988 മുതല്‍ മുന്നറിയിപ്പ് ലേബലുകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഇതിന് യുഎസ് കോണ്‍ഗ്രസിന്റെ നടപടി ആവശ്യമാണ്.