ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമം നടത്തമാണോ സൈക്ലിങ്ങ് ആണോ?; ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

  1. Home
  2. Lifestyle

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമം നടത്തമാണോ സൈക്ലിങ്ങ് ആണോ?; ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

cycle


‘ശരീരഭാരം കുറയണോ നടത്തമാണ് ബെസ്റ്റ്. ശരീരഭാരം കുറയണോ സൈക്ലിങ് മികച്ച പിരഹാരം ആണ്.’ വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാന്‍ തുടങ്ങുന്നവര്‍ക്ക് മുന്നിലേക്ക് വരുന്ന രണ്ട് വാചകങ്ങള്‍ ആണിത്. തുക്കക്കാരന്‍ എന്ന നിലയ്ക്ക് ഇതില്‍ ഏത് തിരഞ്ഞെടുക്കണം ഏതായിരിക്കും മികച്ചത് എന്ന സംശങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ തീര്‍ച്ചയായും ചിന്തിച്ച് തിരഞ്ഞെടുക്കേണ്ട ഒന്നാണിത്. അതിന് ഇവ രണ്ടിന്റെയും ഗുണങ്ങളെ കുറിച്ച് ആദ്യം മനസ്സിലാക്കണം.

നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നടത്തം ഏറ്റവും സാധാരണമായ വ്യായാമമാണ്. കൂടാതെ നടത്തം കുറഞ്ഞ തീവ്രതയുള്ള വ്യായാമമാണ്. കൂടാതെ വേ?ഗത കുറച്ചും കൂട്ടിയും അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനും കഴിയും. പതിവായി നടക്കുന്നത് നിങ്ങളുടെ ശരീരനില, നടുവേദന, അസ്ഥികളുടെ സാന്ദ്രത എന്നിവ മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നടത്തം നിങ്ങളുടെ സഹിഷ്ണുതയും ഊര്‍ജ്ജവും മെച്ചപ്പെടുത്തുന്നു.

സൈക്ലിംഗിന്റെ ഗുണങ്ങള്‍

നടത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍, സൈക്ലിംഗ് വളരെ കുറഞ്ഞ ആഘാതം നല്‍കുന്ന വ്യായാമമാണ്. നടക്കുമ്പോള്‍ കാലുകള്‍ക്ക് നിങ്ങളുടെ മുഴുവന്‍ ശരീരഭാരവും നിയന്ത്രിക്കേണ്ടി വന്നേക്കാം. എന്നാല്‍ സൈക്ലിംഗ് ചെയ്യുമ്പോള്‍ അത്തരമൊരു പ്രശ്‌നം നേരിടേണ്ടി വരാറില്ല. വേഗത്തില്‍ ചവിട്ടുന്നത് വ്യായാമത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. കൂടാതെ ഈ വ്യായാമം ശരീരത്തിലെ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നടത്തമോ സൈക്ലിങ്ങോഏതാണ് നല്ലത്?

നടത്തം നിങ്ങളുടെ ശരീരത്തിന് ശക്തി പകരാന്‍ സഹായിക്കുമെങ്കിലും, സൈക്ലിങ്ങും ഒരു നല്ല വ്യായാമമാണ്. എന്നിരുന്നാലും, ചെരിഞ്ഞ പാതയിലൂടെയുള്ള നടത്തം നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാ?ഗത്തിന് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

സൈക്ലിങ്ങ് ശരീരത്തില്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും തുടയുടെ ഉള്‍ഭാഗം, ക്വാഡ്‌സ്, ഹാംസ്ട്രിംഗുകള്‍, ഗ്ലൂട്ടുകള്‍ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സൈക്ലിങ്ങും നടത്തവും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

സൈക്ലിങ്ങിനെയും നടത്തത്തെയും താരതമ്യം ചെയ്യുമ്പോള്‍, സൈക്ലിങ്ങ് കൂടുതല്‍ കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നു. നടത്തം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് ആകാന്‍ നിങ്ങളെ സഹായിക്കുമെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിന് സൈക്ലിങ് തന്നെയാണ് മികച്ച തിരഞ്ഞെടുപ്പ്.