നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങളുണ്ടോ? അവയെ അവഗണിക്കരുത്
ശരീരത്തിൽ അയോഡിന്റെ അളവ് കുറയുകയാണെങ്കിൽ നിരവധി മുന്നറിയിപ്പുകൾ ശരീരം നൽകും. അവയെ അവഗണിക്കരുത്. ഇവ എന്തെല്ലാമാണെന്ന് അറിയണ്ടേ…
വീർത്ത മുഖം അല്ലെങ്കിൽ വീർത്ത കണ്ണുകൾ
നിങ്ങളുടെ മുഖത്തിന് ചുറ്റും സ്ഥിരമായി വീക്കമുണ്ടാകുന്നതോ നിങ്ങളുടെ കണ്ണുകളിലെ വീക്കം വിട്ടുമാറാത്തതായോ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് അയോഡിൻ്റെ കുറവ് മൂലം സംഭവിക്കുന്നതായിരിക്കാം. കുറഞ്ഞ അയഡിൻ അളവ് നിങ്ങളുടെ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് മുഖത്തടക്കം വീക്കം ഉണ്ടാക്കും.
തൊണ്ടയിലെ മുഴ
നിങ്ങളുടെ തൊണ്ടയിൽ ഒരു മുഴ ഉള്ളതായി നിങ്ങൾക്ക് പലപ്പോഴും തോന്നാറുണ്ടോ, അതോ വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങളുടെ ശബ്ദം പരുപരുത്തതാകുന്നുണ്ടോ? ഇവ ഗോയിറ്റർ എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസത്തിൻ്റെ ലക്ഷണങ്ങളായിരിക്കാം. ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം അയോഡിൻ്റെ കുറവ് മൂലം ഉണ്ടാക്കുന്നതായിരിക്കാം.
ഹൃദയമിടിപ്പ്
അസാധാരണമാംവിധത്തിലുള്ള ഹൃദയമിടിപ്പ് ചിലപ്പോൾ അയോഡിൻറെ കുറവിലേക്ക് വിരൽ ചൂണ്ടാം. അയോഡിനെ ആശ്രയിക്കുന്ന തൈറോയ്ഡ് ഹോർമോണുകൾ ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആവശ്യത്തിന് അയോഡിൻ ഇല്ലെങ്കിൽ, നിങ്ങളുടെ ഹൃദയം അതിൻ്റെ താളം നിലനിർത്താൻ പാടുപെടും.
മൂഡ് സ്വിംഗ്സ്
നിങ്ങൾക്ക് അമിതമായ ഉത്കണ്ഠയോ മാനസികാവസ്ഥയോ അസാധാരണമായ പ്രകോപനമോ തോന്നുന്നുണ്ടോ? വൈകാരികമായ ഉയർച്ച താഴ്ചകൾ ജീവിതത്തിൻ്റെ ഭാഗമാണെങ്കിലും. അയോഡിൻറെ കുറവ് നിങ്ങളുടെ തലച്ചോറിൻ്റെ രാസ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് അപ്രതീക്ഷിതമായ മൂഡ് സ്വിംഗ്സിലേക്കോ ഉത്കണ്ഠകളിലേക്കോ നയിക്കും.