ചെമ്പരത്തി പൂവ് മതി; ഒരു മണിക്കൂറിൽ നര പൂർണമായും മാറ്റാം

വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തി പൂവ് - 20 എണ്ണം
പനിക്കൂർക്കയില - 14 എണ്ണം
നെല്ലിക്ക പൊടി - 2 ടേബിൾസ്‌പൂൺ
ഹെന്ന പൊടി - 2 ടേബിൾസ്‌പൂൺ
തയ്യറാക്കുന്ന വിധം
ചെമ്പരത്തി പൂവ് വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ച് വെള്ളം മാത്രം എടുക്കുക. ഒരു മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്ക ഇല, നെല്ലിക്ക പൊടി, ഹെന്ന പൊടി എന്നിവയ്‌ക്കൊപ്പം ചെമ്പരത്തി വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റി അൽപ്പം കൂടി ചെമ്പരത്തി വെള്ളം ചേർത്ത് യോജിപ്പിച്ച ശേഷം ഒരു ദിവസം മുഴുവൻ അടച്ചുവയ്‌ക്കുക. പിറ്റേദിവസം കട്ടക്കറുപ്പ് നിറത്തിലുള്ള ഡൈ ലഭിക്കുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.