'മുട്ട പഫ്സ്'; എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

  1. Home
  2. Lifestyle

'മുട്ട പഫ്സ്'; എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

egg-puffs-recipe


മുട്ട പഫ്സ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. വൈകുന്നേരം ചായയ്ക്ക് വീട്ടിൽ തന്നെ മുട്ട പഫ്സ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ എങ്ങനെ മുട്ട പഫ്സ് ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:
മുട്ട – പുഴുങ്ങിയത് ( 4 എണ്ണം )
ഇഞ്ചി വെള്ളുള്ളി പേസ്റ്റ് – 1 സ്പൂൺ
കറിവേപ്പില – 2 തണ്ട്
മഞ്ഞൾ പൊടി – അര സ്പൂൺ
മുളക് പൊടി – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ഒരു നുള്ള്
തക്കാളി സോസ് – 1 സ്പൂൺ
മൈദ – 1 1/2കപ്പ്
തൈര് – 2 സ്പൂൺ

എണ്ണ – ആവശ്യത്തിന്
അപ്പ സോഡ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
4 മുട്ട പുഴുങ്ങി വെക്കുക. 3 സവാള നീളത്തിൽ അരിഞ്ഞതും 1 സ്പൂൺ ഇഞ്ചി വെള്ളുള്ളി പേസ്റ്റും 2 വേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് അര ടീ സ്പൂൺ മുളക് പൊടി, ഒരു നുള്ള് കുരുമുളക് പൊടി 1 സ്പൂൺ തക്കാളി സോസ് എന്നിവ ചേർത്ത് വഴറ്റുക.

ഷീറ്റിന് വേണ്ടി 1 1/2കപ്പ് മൈദ 2 സ്പൂൺ തൈര് , കുറച്ച് ഉപ്പ്, അപ്പ സോഡ എന്നിവ ചേർത്ത് കുഴച്ച് കുറച്ച് സമയം വെച്ച് .. ഉരുട്ടി കുറച്ച് വലുതായി പരത്തി, നീളത്തിൽ മുറിച്ച് രണ്ട് പീസ് വെച്ച് (+ ആകൃതിയിൽ)മസാലയും മുട്ടയും വെച്ച് പൊതിഞ്ഞ് എടുക്കുക. ഇത് എണ്ണയിൽ വറുത്ത് കോരുക.