ഫേസ്ബുക്ക് ഉപയോഗിച്ച് ഇനി വരുമാനവും കണ്ടെത്താം; എങ്ങനെയാണ് അറിയാം

  1. Home
  2. Lifestyle

ഫേസ്ബുക്ക് ഉപയോഗിച്ച് ഇനി വരുമാനവും കണ്ടെത്താം; എങ്ങനെയാണ് അറിയാം

FB


വെറുതെ ഇരുന്ന് ഫോണില്‍ ഫേസ്ബുക്കും കണ്ടിരിക്കുകയാണ് എന്ന ചീത്തപ്പേര് പലര്‍ക്കും കിട്ടാറുണ്ട്. ഫോണ്‍ ഒന്ന് എടുത്ത് നോക്കിയാല്‍ വരും വീട്ടുകാരുടെ ഇത്തരത്തിലുള്ള കമന്റുകള്‍. പുറത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കേണ്ട സമയത്ത് ഇത്തരത്തില്‍ വെറുതെ ഇരുന്ന് ഫേസ്ബുക്ക് നോക്കുകയാണോ എന്ന് പലരും ചോദിക്കാറുള്ള ചോദ്യമാണ്. എന്നാല്‍ ഇനി ഇതുപോലുള്ള ചോദ്യങ്ങളെ നിങ്ങള്‍ക്ക് ധൈര്യമായി നേരിടാം. കാരണം ഫേസ്ബുക്ക് വഴിയും ഇനി പണം സമ്പാദിക്കാം എന്ന് അവരോട് പറയുക.

എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം നല്‍കുന്നത്?

ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് ആദ്യം തന്നെ പ്രൊഫഷണല്‍ മോഡിലേക്ക് മാറ്റുക എന്നതാണ്. തുടര്‍ന്ന് നമ്മുടെ മോണിറ്റൈസേഷന്‍ ഓണ്‍ ആക്കണം അപ്പോള്‍ സ്റ്റാര്‍ സബ്‌സ്‌ക്രൈബ് തുടങ്ങിയ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് ലഭിക്കും. ഇതുവഴി നമുക്ക് പണം സ്വന്തമാക്കാന്‍ സാധിക്കും..

എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോ?

അക്കൗണ്ട് എപ്പോഴും എന്‍ഗേജിംഗ് ആയിരിക്കുക എന്നത് മാത്രമാണ് ഒരു നിബന്ധന അപ്പോള്‍ മാത്രമാണ് കമന്റുകളും ലൈക്കുകളും കിട്ടുകയുള്ളൂ കമന്റ് ലൈക് ഷെയര്‍ എന്നിവ വഴി ബോണസ്സുകള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ഡോളറിലാണ് ലഭിക്കുന്നത് പേജിന്റെ പെര്‍ഫോമന്‍സ് അനുസരിച്ച് ആയിരിക്കും ബോണസ് ലഭിക്കുന്നത് ഇതുവഴി കൂടുതല്‍ പോസ്റ്റുകള്‍ ഇടുകയും കൂടുതല്‍ പണം സ്വന്തമാക്കുകയും ഒക്കെ ചെയ്യാന്‍ സാധിക്കും. യൂട്യൂബിലെ പോലെ നാലായിരം വാച്ചവറോ മറ്റു നിബന്ധനകളോ ഒന്നും തന്നെ ഇവിടെയില്ല ആര്‍ക്കുവേണമെങ്കിലും ഇതിന് അപ്ലൈ ചെയ്യാവുന്നതാണ്. എന്നാല്‍ യൂട്യൂബിലെ പോലെ തന്നെ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ഇവിടെയും ഉണ്ടാവാന്‍ ഇടയുണ്ട്.