കഞ്ഞിവെള്ളം ഇനി വെറുതെ കളയല്ലേ; അടിപൊളി വിഭവങ്ങൾ ഉണ്ടാക്കാം

  1. Home
  2. Lifestyle

കഞ്ഞിവെള്ളം ഇനി വെറുതെ കളയല്ലേ; അടിപൊളി വിഭവങ്ങൾ ഉണ്ടാക്കാം

rice


ചോറ് ഉണ്ടാക്കി കഴിഞ്ഞ് കഞ്ഞിവെള്ളം വെറുതെ ഒഴുക്കിക്കളയുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. സൗന്ദര്യ സംരക്ഷണം ചെയ്യുന്നവരാണെങ്കിൽ മുഖത്തും തലമുടിയിലുമൊക്കെ പുരട്ടാൻ കുറച്ച് മാറ്റിവയ്ക്കും. എന്നാൽ കഞ്ഞിവെള്ളം കൊണ്ട് രുചിയേറിയ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല. കഞ്ഞിവെള്ളം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

  • സൂപ്പും സ്റ്റ്യൂവും തയ്യാറാക്കുമ്പോൾ വെള്ളത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. സൂപ്പിനും കറിക്കും നല്ല കട്ടിയും ക്രീമി ഘടനയും ലഭിക്കും. രുചിയും വ്യത്യസ്തമായിരിക്കും.
  • ക്വിനോവ, മില്ലറ്റ് തുടങ്ങിയവ വേവിക്കുമ്പോൾ വെള്ളത്തിന് പകരം കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ രുചിയും വർദ്ധിക്കും പോഷകസമൃദ്ധവുമാവും. വെള്ളത്തിലെ അന്നജം ധാന്യങ്ങൾ പെട്ടെന്ന് വേവുന്നതിന് സഹായിക്കും. കൂടുതൽ മൃദുലവുമാവും.
  • കേക്ക് ഉണ്ടാക്കുമ്പോൾ പാലിന് പകരം കഞ്ഞിവെള്ളം ഉപയോഗിക്കാം. കേക്ക് നല്ല പതുപതുത്തത് ആവുകയും സോഫ്റ്റ് ആവുകയും ചെയ്യും.
  • ഓട്‌സ് തയ്യാറാക്കുമ്പോൾ പാലിനും വെള്ളത്തിനും പകരം കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് കൊഴുപ്പും രുചിയും വർദ്ധിപ്പിക്കും. നല്ല ക്രീമി ഘടന ലഭിക്കുകയും ചെയ്യും.
  • സ്‌മൂത്തിയും ഷേക്കുമൊക്കെ തയ്യാറാക്കുമ്പോൾ പാലിനും തൈരിനും വെള്ളത്തിനും പകരം കഞ്ഞിവെള്ളം ഉപയോഗിക്കാം. രുചി വ്യത്യസ്തമാകുമെന്ന് മാത്രമല്ല നല്ല കൊഴുപ്പും ലഭിക്കും.

കഞ്ഞിവെള്ളം മുടി സംരക്ഷണത്തിന്

തലേദിവസത്തെ കഞ്ഞിവെള്ളം തലമുടിയിൽ പുരട്ടുന്നത് മുടി മൃദുലമാകുന്നതിന് സഹായിക്കും. കഞ്ഞിവെള്ളത്തോടൊപ്പം ഉലുവ കുതിർത്തത് അരച്ചുചേർത്തതിനുശേഷം തലമുടിയിൽ പുരട്ടുന്നത് താരൻ നിശേഷം അകറ്റാൻ സഹായിക്കും.