മിനിട്ടുകൾക്കുള്ളിൽ ചിലന്തിയെ തുരത്താം; ഇതാ എളുപ്പവഴി

  1. Home
  2. Lifestyle

മിനിട്ടുകൾക്കുള്ളിൽ ചിലന്തിയെ തുരത്താം; ഇതാ എളുപ്പവഴി

spider-webs


എട്ടുകാലി വീട്ടിലെ ഒരു സ്ഥിരം ശല്യക്കാരനാണ്. എത്ര തവണ ചിലന്തിവല വൃത്തിയാക്കിയാലും വീണ്ടും വീണ്ടും അവ വരുന്നു. ചിലന്തികളെ തുരത്താൻ അധികം ചെലവില്ലാതെ കുറച്ച് പൊടിക്കെെകൾ പരീക്ഷിച്ചാലോ? അവ എന്തൊക്കെയെന്ന് നോക്കാം.

വിനാഗിരി

ചിലന്തിയെ തുരത്താൻ സഹായിക്കുന്ന ഒന്നാണ് വിനാഗിരി. ഇതിനായി ആദ്യം ഒരു സ്‌പ്രേ ബോട്ടിലിൽ വിനാഗിരിയും വെള്ളവും തുല്യ അളവിൽ ചേർത്ത് കലർത്തുക. ശേഷം ചിലന്തികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിലും വീടിന്റെ മൂലകളിലും ഇത് സ്‌പ്രേ ചെയ്യുക. ഇതിന്റെ ഗന്ധം ചിലന്തികൾക്ക് അരോചകമാണ്. അതിനാൽ ആ സ്ഥലത്ത് നിന്ന് അവ മാറിപോകുന്നു.

സിട്രസ്

ചിലന്തികളെ അകറ്റാൻ സിട്രസ് തൊലി സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ മണം ചിലന്തികൾക്ക് ഇഷ്ടമല്ല. അതിനാൽ ഇവയുടെ തൊലികൾ ജനൽപ്പാളികളിലും മറ്റും വയ്ക്കുക. ഇവ ചിലന്തി വരുന്നത് തടയുന്നു.

പുതിന ഇല

ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാർഗമാണ് പുതിന ഇല. പുതിന തെെലം സ്‌പ്രേ ചെയ്താൽ ചിലന്തി ആ പരിസരത്തേക്ക് അടുക്കില്ല.

വൃത്തി

വീടിനകം വൃത്തിയായിരുന്നാൽ ചിലന്തി ഒരു പരിധിവരെ വരില്ല. പ്രാണികളെ തിന്നാനാണ് പ്രധാനമായും ചിലന്തി വരുന്നത്. വീട്ടിൽ മാറാലയും പൊടിയും നിറഞ്ഞതാണ് ചുവരുകളെങ്കിൽ ഈ ഭാഗം വൃത്തിയാക്കുക. ചിലന്തിയെ ഒരു പരിധിവരെ അകറ്റാം.

വെളുത്തുള്ളി

വെളുത്തുള്ളി ഉപയോഗിച്ച് ചിലന്തിയെ തുരത്താം. വെളുത്തുള്ളി നീരും വെള്ളവും യോജിപ്പിച്ച് വീടിനുള്ളിൽ ആഴ്ചയിൽ മൂന്ന് തവണ തളിച്ചുകൊടുത്താൽ മതി.