ടോയ്ലറ്റിൽ ഉള്ളതിനേക്കാൾ അണുക്കൾ ജിമ്മിൽ ഉണ്ടോ?; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്

  1. Home
  2. Lifestyle

ടോയ്ലറ്റിൽ ഉള്ളതിനേക്കാൾ അണുക്കൾ ജിമ്മിൽ ഉണ്ടോ?; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്

gym


ടോയ്ലറ്റിൽ ഉള്ളതിനേക്കാൾ ബാക്ടീരിയ ഉള്ള ഒരു സ്ഥലമുണ്ട്. ഇന്ന് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ആരോഗ്യം നിലനിർത്താൻ പോകുന്ന ജിമ്മിലാണ് ഈ അപകടം ഒളിഞ്ഞിരിക്കുന്നത്. ജിമ്മിൽ പോകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. അതുപോലെ, എങ്ങനെയാണ് ജിമ്മിൽ ബാക്ടീരിയ ഉണ്ടാകുന്നത് എന്നും നോക്കാം.

പഠനങ്ങൾ
ഫിറ്റ് റേറ്റഡ് നടത്തി. പഠനം പ്രകാരം, ഒരു ജിമ്മിലെ ഏതെങ്കിലും ഒരു ഉപകരണത്തിന്റെ ചെറിയ ഭാഗം എടുത്താൽ, അതിൽ ദശലക്ഷകണക്കിന് ബാക്ടീരിയകളാണ് അടങ്ങിയിരിക്കുന്നതെന്നാണ് പറയുന്നത്. 27 ജിം മെഷീനുകളിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഈ ഒരു നിഗമനത്തിലേയ്ക്ക് ഫിറ്റ് റേറ്റഡ് എത്തിയത്.

ബാക്ടീരിയ പെരുകുന്നതിന് പിന്നിൽ
രാവിലെ ജിമ്മിലെ ഓരോ മെഷീനുകളും ഉപകരണങ്ങളും വൃത്തിയാക്കിയാലും പലതരം വ്യക്തികളാണ് പിന്നീട് ഇവ ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയുടെയും വിയർപ്പിൽ നിന്നും ശരീരത്തിൽ നിന്നും, കൈകളിൽ നിന്നുമായി നിരവധി അണുക്കളും ഓരോ മെഷീനിലും പറ്റിപ്പിടിക്കുന്നു. ഈ മെഷീനുകൾ അടുത്ത വ്യക്തി ഉപയോഗിക്കുമ്പോൾ, ആ വ്യക്തിയിലേയ്ക്ക് ഈ അണുക്കൾ ചെന്നെത്തുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് നയിക്കുന്നുണ്ട്.

ഏതെല്ലാം ബാക്ടീരിയകൾ
ടോയ്ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 362 ഇരട്ടി ബാക്ടീരിയയാണ് ജിമ്മിൽ ഉള്ളതെന്നാണ് പഠനം പറയുന്നത്. ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്ന Gram -Positive Cocci പോലെയുള്ള ബാക്ടീരിയകളാണ് അധികവും കണ്ടുവരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജിമ്മിൽ പോകുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും കൈകൾ സൗനിറ്റൈസ് ചെയ്യാൻ മറക്കരുത്. ഓരോ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുൻപും കൈകൾ സാനിറ്റൈസ് ചെയ്യുക. അതുപോലെ, മെഷീനിൽ വൃത്തിയുള്ള ടവ്വൽ വിരിച്ച് വർക്കൗട്ട് ചെയ്യുന്നത് ശരീരത്തിലേയ്ക്ക് നേരിട്ട് അണുക്കൾ എത്തുന്നത് തടയാൻ സഹായിക്കുന്നതാണ്. അതുപോലെ, ഓരോ ഉപകരണങ്ങളും സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.

അതുപോലെ, ജിമ്മിൽ നിന്നും വന്ന ഉടനെ ശരീരം വൃത്തിയായി കഴുകാൻ ശ്രദ്ധിക്കാം. ജിമ്മിൽ നിന്നും വന്ന ഉടനെ ബെഡ്, കസേര എന്നിവയിൽ ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കാം. കൈകൾ കണ്ണ്, മുഖം, മൂക്ക് എന്നിവയിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കാം. ജിമ്മിൽ ഉപയോഗിക്കുന്ന ടവ്വൽ, അല്ലെങ്കിൽ ടർക്കി എന്നിവ കൃത്യമായി കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇവ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ലഭിച്ച പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.)