ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടുതലാണോ?; ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഇനി അറിയാതെ പോകരുത്
സാധാരണ മനുഷ്യന് ഉറങ്ങേണ്ട സമയം ഏഴ് മണിക്കൂറാണ്. ഇങ്ങനെ കറക്ടായി ഉറങ്ങിയാല്‍ എന്താണ് ഗുണമെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എന്നാല്‍ ഒരാളുടെ ഉറക്കം പോലെ ഇരിക്കും അയാളുടെ ഒരു ദിവസം എന്ന് അറിയോ? മതിയായി ഉറങ്ങിയില്ലെങ്കില്‍ ആ ദിവസം തന്നെ പോക്കായിരിക്കും. മാനസീകമായ എല്ലാ ഉല്ലാസത്തിനും ഉറക്കത്തിന് പ്രാധാന്യമുണ്ട്. മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങള്‍ ശരിയായ ഉറക്കത്തിലൂടെ ലഭിക്കും. പക്ഷെ ഉറക്കം കൂടിപോയാലും പ്രശ്‌നമാണ് എന്ന് ഓര്‍ക്കണം. പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ ഉറക്കം വില്ലനാകാനും സാധ്യത ഉണ്ട്. ഇത് മാനസികാരോഗ്യത്തെ ഉള്‍പ്പെടെ ബാധിച്ചേക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
അമിതമായി ഉറങ്ങുന്നതിലൂടെ ഉള്ള പ്രശ്‌നങ്ങള്‍:
പൊണ്ണത്തടി
അമിതമായി ഉറങ്ങുന്നത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. പൊണ്ണത്തടി പകല്‍ ഉറക്കത്തിലേക്കും നയിക്കും. ഇത് ഒരു ചക്രമാവുകയും ഉറക്കരീതികളെ തകിടം മറിക്കുകയും ചെയ്യാം. അമിതമായ ഉറക്കം അലസമായ ജീവിത ശൈലി, ശാരീരിക നിഷ്‌ക്രിയത്വം തുടങ്ങിയവയിലേക്ക് നയിക്കാം. ഇത് പൊണ്ണത്തടി കൂടാനും പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും.
വന്ധ്യത
അമിത ഉറക്കം പുരുഷന്മാരിലും സ്ത്രീകളിലും ഹോര്‍മോണ്‍ നിയന്ത്രണത്തെ തടസപ്പെടുത്തുകയും പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യുല്‍പാദന ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കോര്‍ട്ടിസോള്‍, മെലറ്റോണിന്‍ തുടങ്ങിയ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു. അമിതമായ ഉറക്കം ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സ്ത്രീകളിലെ അണ്ഡോത്പാദനത്തെയും പുരുഷന്മാരിലെ ബീജ ഉല്‍പാദനത്തെയും ബാധിക്കുകയും ചെയ്യും.
പ്രമേഹം
അമിത ഉറക്കം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. അമിതമായ ഉറക്കം ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നതിലൂടെ ഇന്‍സുലിന്‍ സംവേദനക്ഷമതയെ ബാധിക്കുന്നു. ഇത് പ്രമേഹ സാധ്യത 2.5 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഹൃദ്രോഗങ്ങള്‍
അമിത ഉറക്കം പൊണ്ണത്തടി, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയ്ക്ക് കാരണമാകുന്നതിലൂടെ ഹൃദയാരോഗ്യം മോശമാകാനും ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിക്കാനും കാരണമാകും. കൂടാതെ രാത്രി പത്ത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
വിഷാദം
അമിത ഉറക്കം മാനസികാരോഗ്യ പ്രശ്നങ്ങളുടെയോ വിഷാദത്തിന്റെയോ സൂചനയാകാം. വിഷാദം പോലുള്ള വിവിധ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന 15 ശതമാനത്തോളം ആളുകളില്‍ അമിത ഉറക്കം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറക്ക രീതികളെ സാരമായി ബാധിക്കാം. അമിതമായി ഉറങ്ങുന്നത് വിഷാദ ലക്ഷണങ്ങള്‍ വഷളാക്കാനും കാരണമാകും.