ഇതാ നാവിൽ വെള്ളമൂറും കപ്പ ബിരിയാണി; വേ​ഗത്തിൽ തയ്യാറാക്കാം

  1. Home
  2. Lifestyle

ഇതാ നാവിൽ വെള്ളമൂറും കപ്പ ബിരിയാണി; വേ​ഗത്തിൽ തയ്യാറാക്കാം

kappa biriyani


 

കപ്പ ബിരിയാണി ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. നീലിമ ബാലകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

വേണ്ട ചേരുവകൾ 

പച്ച കപ്പ                                   2 കിലോ
ചിക്കൻ                                    1 കിലോ
ഉള്ളി                                         4  എണ്ണം
ഇഞ്ചി                                       2 കഷ്ണം
പച്ചമുളക്                                5  എണ്ണം
കറിവേപ്പില                          4  തണ്ട്
വെളുത്തുള്ളി                       10 അല്ലി
തേങ്ങാ കൊത്ത്
വെളിച്ചെണ്ണ
 മുളക് പൊടി                        2 സ്പൂൺ
 മല്ലിപ്പൊടി                            4 സ്പൂൺ
മഞ്ഞൾ പൊടി                     ½ സ്പൂൺ
കുരുമുളക് പൊടി               1 സ്പൂൺ
ചിക്കൻ മസാല                      2 സ്പൂൺ
കടുക്
ഉണക്കമുളക് / വറ്റൽമുളക്
 മല്ലിയില
തയ്യാറാക്കുന്ന വിധം

ആദ്യം പച്ചക്കപ്പ ഉപ്പിട്ട് വേവിച്ച് ഊറ്റിയെടുക്കുക. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, തേങ്ങാക്കൊത്ത് ഇവയെല്ലാം കൂടെ വഴറ്റിയെടുക്കുക. ഇതിനകത്തേക്ക് വൃത്തിയാക്കി വെച്ച ചിക്കനും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചിക്കൻ മസാലയും കൂടെ ഇട്ട് നന്നായി വഴറ്റിയെടുക്കുക. 

ഒരു പാനിൽ മുളകുപൊടിയും മല്ലിപ്പൊടിയും എടുത്ത് ചൂടാക്കിയതിനു ശേഷം ഇതിനകത്തേക്ക് ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടിയിട്ട് അര ഗ്ലാസ് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. ഇതിനകത്തേക്ക് മല്ലിയിലയും വേവിച്ചു വെച്ചിരിക്കുന്ന കപ്പയും കൂടി ഇട്ട്  നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ഇട്ട് കടുകു വറുത്തൊഴിക്കുക. നന്നായി ഇളക്കിയെടുക്കുക. കപ്പ ബിരിയാണി റെഡിയായി.