കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല; ഒരു സ്‌പൂൺ ജീരകം മതി
എത്രതന്നെ ശ്രമിച്ചാലും കൊതുക് എപ്പോഴും വീട്ടിലും പരിസരത്തും ഉണ്ടാകും. ഇതിനെ തുരത്താനായി പല തരത്തിലുള്ള കെമിക്കലുകളാണ് നമ്മളിൽ പലരും ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ, ദീർഘനാൾ ഇങ്ങനെ ചെയ്യുന്നത് മനുഷ്യരിൽ പല തരത്തിലുള്ള രോഗങ്ങളുണ്ടാകാൻ കാരണമാകുന്നു. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കെമിക്കലുകൾ ഇല്ലാതെ കൊതുകുകളെ തുരത്തുന്ന വഴി പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
ജീരകം - 1 ടേബിൾസ്‌പൂൺ
വെളുത്തുള്ളി - 5 അല്ലി
മഞ്ഞൾപ്പൊടി - 1 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ജീരകം നന്നായി വറുത്ത ശേഷം തണുക്കുമ്പോൾ വെളുത്തുള്ളി ചേർത്ത് അരച്ചെടുക്കുക. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക.
ഉപയോഗിക്കേണ്ട രീതി
നല്ല രീതിയിൽ കൊതുകുള്ള സമയങ്ങളിൽ മാത്രമാണ് ഈ വിദ്യ പരീക്ഷിക്കേണ്ടത്. നേരത്തേ തയ്യാറാക്കി വച്ച കൂട്ട് ഒരു മൺചെരാതിലോ വിളക്കിലോ വച്ചശേഷം കുറച്ചുകൂടി എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുക. നിമിഷങ്ങൾക്കുള്ളിൽ കൊതുക് പരിസരം വിടും. മഴക്കാലത്ത് ഈ വിളക്ക് വയ്‌ക്കുന്നത് ഏറെ ഫലം ചെയ്യും. വീടിന്റെ പരിസരത്ത് പോലും കൊതുക് വരില്ല.