കട്ട തെെര് കിട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം; അവ എന്തെല്ലാമെന്ന് നോക്കിയാലോ?
തെെരിൽ കാൽസ്യം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചർമത്തിനും മുടിയ്ക്കും തെെര് വളരെ നല്ലതാണ്. മിക്കവരും വീട്ടിൽ തന്നെ തെെര് ഉണ്ടാക്കാറാണ് പതിവ്. എന്നാൽ വീട്ടിൽ തെെര് ഉണ്ടാകുമ്പോൾ കട്ട തെെര് ലഭിക്കണമെന്നില്ല. തെെര് തയ്യാറാക്കുമ്പോൾ നാം ചെയ്യുന്ന ചില തെറ്റുകളാണ് ഇതിന് പ്രധാനകാരണം. തെെര് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കിയാലോ?
തെെര് തയ്യാറാക്കാൻ എല്ലായ്‌പ്പോഴും നല്ല കൊഴുപ്പുള്ള പാൽ ഉപയോഗിക്കുന്നതാണ് നല്ലത്. പാൽ വെള്ളം ചേർക്കാതെ ആദ്യം കുറുക്കി എടുക്കുക. അതിന് ശേഷം ചെറിയ ചൂടോടെ തന്നെ നല്ല കട്ട തെെര് ഒരു ടീസ്പൂൺ ഇതിലേക്ക് മിക്സ് ചെയ്യുക. ഇത് പുറത്ത് തന്നെ സൂക്ഷിക്കാം. പിറ്റേദിവസം നല്ല കട്ട തെെര് ലഭിക്കുന്നതാണ്.
നല്ല വൃത്തിയുള്ളതും എണ്ണമയം ഇല്ലാത്തതുമായ പാത്രത്തിൽ വേണം തെെര് സൂക്ഷിക്കാൻ. മീൻ, ഇറച്ചി എന്നിവ സൂക്ഷിച്ച പാത്രങ്ങളിൽ തെെര് സൂക്ഷിക്കുന്നതിന് മുൻപ് നല്ല വൃത്തിയായി കഴുകുക. ഇല്ലെങ്കിൽ തെെരിൽ മീനിന്റെയും ഇറച്ചിയുടെയും ഗന്ധം ഉണ്ടാകും. പ്ലാസ്റ്റിക് പാത്രത്തിൽ തെെര് സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മൺ പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അതിൽ കുറച്ച് കറിവേപ്പിലയുടെ തണ്ട് ചേർക്കുന്നത് തെെരിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നു.