ഇത്രമാത്രം ചെയ്‌താൽ മതി; അടുക്കളയിലെ മീൻ മണം അകറ്റാം

  1. Home
  2. Lifestyle

ഇത്രമാത്രം ചെയ്‌താൽ മതി; അടുക്കളയിലെ മീൻ മണം അകറ്റാം

fish


 മീൻ വറുത്തതോ, കറിയോ ഒക്കെ കൂട്ടി ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടുമൂലം പലർക്കും മത്സ്യം വാങ്ങാൻ മടിയായിരുന്നു. എന്നാൽ നല്ല പോലെ വെട്ടി, ക്ലീനാക്കിയ മീൻ മാർക്കറ്റിൽ ലഭിക്കാൻ തുടങ്ങിയതോടെ ആ ബുദ്ധിമുട്ട് മാറിക്കിട്ടി.

ഇന്ന് ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർ ക്ലീൻ ചെയ്തുവച്ച മീനാണ് കൂടുതലായും വാങ്ങുന്നത്. അങ്ങനെ അല്ലാത്തവരുമുണ്ട്. ഇവർ പലപ്പോഴും അടുക്കളയിൽവച്ചായിരിക്കും മീൻ വൃത്തിയാക്കുക. കൂടാതെ പാകം ചെയ്‌തുകഴിഞ്ഞാലും മീൻ മണം അടുക്കളയിൽ തങ്ങിനിൽക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. മിക്കവർക്കും ഇത് വലിയൊരു തലവേദനയാണ്.

എന്നാൽ അടുക്കളയിൽ തങ്ങിനിൽക്കുന്ന മീൻ മണത്തെ തുരത്താൻ ചില പൊടിക്കൈകൾ ഉണ്ട്. മീൻ കറിയോ, വറുത്തതോ ഒക്കെ തയ്യാറാക്കുന്ന സമയത്ത് ജനലുകൾ തുറന്നിടുകയെന്നതാണ് പ്രധാന കാര്യം. ഇതുവഴി അടുക്കളയിലെ മീൻ മണം ഒരു പരിധിവരെ അകറ്റാൻ കഴിയും.

വെള്ളവും വൈറ്റ് വിനാഗിരിയും ചേർത്ത് ഒരു കിടിലൻ ടിപ്സുണ്ട്. ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി ചേർത്ത് ലോ ഫ്‌ളെയിമിൽ നന്നായി തിളപ്പിക്കുക. ഇതുവഴിയും അടുക്കളയിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും.

ദുർഗന്ധം അകറ്റാനുള്ള മറ്റൊരു മാർഗം ബേക്കിംഗ് സോഡയാണ്. അടുക്കളയിൽ വിവിധയിടങ്ങളിൽ അൽപം ബേക്കിംഗ് സോഡ‌ വിതറുക. ഇതുവഴി മീൻ മണം മാറ്റം. കുറച്ചുസമയം കഴിഞ്ഞ് ഇത് തുടച്ചുകളഞ്ഞാൽ മതി.