മുളക് പൊടിയിൽ മായം ചേർന്നിട്ടുണ്ടോ ? വളരെ വേഗത്തിൽ കണ്ടെത്താം

ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍ക്കം പൗഡര്‍, സോപ്പ്‌സ്റ്റോണ്‍ തുടങ്ങി മുളകുപൊടിയില്‍ മായം കലര്‍ത്താനായി പലവിധ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇത് വീട്ടില്‍ വച്ചുതന്നെ കണ്ടെത്താം. എങ്ങനെയെന്നല്ലേ ?
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക. ശുദ്ധമായ മുളകുപൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ മുങ്ങി പോകും. അതേസമയം ഇഷ്ടികപ്പൊടിയോ കൃത്രിമ നിറമോ പോലെയുളളവ ഉണ്ടെങ്കില്‍ അത് പൊങ്ങിക്കിടക്കുകയോ അലിഞ്ഞ് ചേര്‍ന്ന് വെള്ളത്തിന് നിറം നല്‍കുകയോ ചെയ്യും. രണ്ടാമത്തേത് പാം റബ്ബ് ടെസ്റ്റാണ്. നിങ്ങളുടെ കൈപ്പത്തിയില്‍ കുറച്ച് മുളകുപൊടി പുരട്ടുക. കടും ചുവപ്പ് പാടുണ്ടായാല്‍ അത് കൃത്രിമമായി നിറം ചേര്‍ത്തതാകാം. ശുദ്ധമായ മുളകുപൊടിയില്‍ നിറം ഉണ്ടാവില്ല.