കഞ്ഞി വെള്ളം ചർമ്മ സംരക്ഷണത്തിന് നല്ലതാണ്, എന്നാൽ അമിതമായി ഉപയോ​ഗിക്കരുത്

  1. Home
  2. Lifestyle

കഞ്ഞി വെള്ളം ചർമ്മ സംരക്ഷണത്തിന് നല്ലതാണ്, എന്നാൽ അമിതമായി ഉപയോ​ഗിക്കരുത്

kanjivellam


 ചർമ്മസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കഞ്ഞി വെള്ളം. ചർമ്മത്തെ സുന്ദരമാക്കാൻ കഞ്ഞി വെള്ളം നല്ലതാണെങ്കിൽ പോലും  പാർശ്വഫലങ്ങൾ ഉണ്ടെന്ന കാര്യം അധികം ആളുകളും അറിയാതെ പോകുന്നു.

ഒന്ന്

കഞ്ഞി വെള്ളം ചിലരിൽ ചർമ്മം വരണ്ട് പോകുന്നതിന് ഇടയാക്കും. കഞ്ഞി വെള്ളം അമിതമായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുകയും ചർമ്മത്തെ വരൾച്ചയിലേക്ക് ‌നയിക്കുകയും ചെയ്യാം. 
കൂടാതെ കഞ്ഞി വെള്ളം അൽപം അസിഡിറ്റി ഉള്ളതാണ്. അതിനാൽ, അമിതമായ ഉപയോഗം ചർമ്മത്തിൻ്റെ സ്വാഭാവിക പിഎച്ച് ബാലൻസ് ബാധിക്കും.

രണ്ട്

കഞ്ഞി വെള്ളം ഉൾപ്പെടെയുള്ള ഏതെങ്കിലും ചേരുവകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കാരണം, കഞ്ഞി വെള്ളം ചിലരിൽ അലർജിയ്ക്ക് ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നു.

മൂന്ന്

ക‍ഞ്ഞി വെള്ളം ചിലരിൽ മുഖക്കുരുവിന് ഇടയാക്കും.സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.

നാല്

ചർമ്മത്തിൽ പതിവായി കഞ്ഞി വെള്ളം ഉപയോ​ഗിക്കുന്നത് ചർമ്മത്തിൽ നിറവ്യത്യാസത്തിന് കാരണമാകും. അതിനാൽ, ചർമ്മത്തിൻ്റെ തരം അനുസരിച്ചുള്ള ചേരുവകളും ക്രീമുകളും ഉപയോ​ഗിക്കുക.

അഞ്ച്

കഞ്ഞി വെള്ളം ഉപയോ​ഗിച്ച ശേഷം വെയിൽ കൊള്ളുന്നത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളോട് കൂടുതൽ സെൻസിറ്റീവ് ആക്കും.