സൗഹൃദങ്ങൾ സൂക്ഷിക്കു; നല്ല സുഹൃത്തായിരിക്കു
സൗഹൃദങ്ങള്‍ ഉണ്ടാവുക എന്നത് സന്തോഷത്തിന്റെ കവാടം കൂടിയാണ്. ചിലര്‍ക്ക് സുഹൃത്തുക്കളുണ്ടാവുമെങ്കിലും അവരുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സാധിക്കാറില്ല. എങ്ങനെയാണ് ഒരു നല്ല സുഹൃത്താവുക? എങ്ങനെ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സാധിക്കും?
ആളുകളെ കേള്‍ക്കാന്‍ മനസ് കാണിക്കുക
എല്ലാവരും തന്നെ അവരവരെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നമ്മെ കേള്‍ക്കാനും നമുക്ക് സംസാരിക്കാനും ആരെങ്കിലും ഒക്കെ ഉണ്ടെന്ന തോന്നലാണ് പലരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. അതുകൊണ്ട് നല്ല സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നയാള്‍ തീര്‍ച്ചയായും നല്ലൊരു കേള്‍വിക്കാരനായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മറ്റുള്ളവരോട് ദയയോടെ പെരുമാറുക
സുഹൃത്തുക്കളോട് വളരെ ദയയുളളവരായിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ ഒരു യഥാര്‍ഥ സുഹൃത്തിന് മാത്രമേ സാധിക്കൂ. സുഹൃത്തിന് ഒരു വിഷമം വന്നാല്‍, മുഖം ഒന്ന് മാറിയാല്‍ അത് മനസിലാക്കാന്‍ കഴിവുള്ള ആളായിരിക്കണം ഇപ്പുറത്തുള്ള ആള്‍.
പോസിറ്റീവായിരിക്കാന്‍ ശ്രദ്ധിക്കുക
നമ്മുടെ ശരീര ഭാഷയും മറ്റുള്ളവരോട് ഇടപെടുന്ന രീതിയും പ്രധാനപ്പെട്ട കാര്യമാണ്. എപ്പോഴും പുഞ്ചിരിയോടെ പോസിറ്റീവായി തുറന്ന ശരീരഭാഷയോടെയിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ബന്ധങ്ങള്‍ക്ക് ഊഷ്മളതയും അടുപ്പവും ഉണ്ടാകാന്‍ സഹായിക്കുന്നു.
അടുപ്പവും വിശ്വാസവും ഉണ്ടാവുക
മനശാസ്ത്രപ്രകാരം നമ്മുടെ വ്യക്തിപരമായ വികാരങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോള്‍ അവരുമായുള്ള വിശ്വാസവും അടുപ്പവും വര്‍ദ്ധിക്കുന്നു. എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറയണമെന്നല്ല, അത്ര അടുപ്പമുളള വിശ്വസിക്കാവുന്ന സൗഹൃദങ്ങളാണെങ്കില്‍ മാത്രം അവരുടെ മുന്നില്‍ മനസുതുറക്കുന്നതില്‍ തെറ്റില്ല.