നാരങ്ങ വെള്ളത്തിൽ ഇനി മുതൽ പഞ്ചസാരക്ക് പകരം ശർക്കര ചേർത്ത് കുടിച്ചു നോക്കു
നാരങ്ങ വെള്ളം ഇനി മുതൽ ശർക്കര ചേർത്ത് തയ്യാറാക്കി നോക്കൂ. വളരെ ആരോഗ്യകരവും രുചികരവുമാണ് ഈ നാരങ്ങ വെള്ളം.
വേണ്ട ചേരുവകൾ
നാരങ്ങ 1 എണ്ണം
ശർക്കര 3 സ്പൂൺ
ഇഞ്ചി 1/2 സ്പൂൺ
വെള്ളം 2 ഗ്ലാസ്
ഐസ് ക്യൂബ് 5 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും ആവശ്യത്തിന് വെള്ളവും കുറച്ച് ശർക്കരയും ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുക്കുക. അതിനുശേഷം ഇതൊന്നു അരിച്ചെടുക്കുക. ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ആവശ്യത്തിന് ഐസ്ക്യൂബ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് ഇത്.
