നര വരില്ല; ഉലുവ മതി: അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഡൈ പരീക്ഷിക്കാം

  1. Home
  2. Lifestyle

നര വരില്ല; ഉലുവ മതി: അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഡൈ പരീക്ഷിക്കാം

HAIR


വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

ഉലുവ - 1 ടേബിൾസ്‌പൂൺ

കരിംജീരകം - 1 ടേബിൾസ്‌പൂൺ

കടുക് - 1 ടീസ്‌പൂൺ

കറിവേപ്പില - ഒരു പിടി

എള്ളെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ ഉലുവ, കരിംജീരകം, കടുക് എന്നിവ ചേർത്ത് നന്നായി ചൂടാക്കണം. ശേഷം ഇതിലേക്ക് കറിവേപ്പില ചേർത്ത് കറുത്ത നിറമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്‌ത് തണുക്കാനായി മാറ്റിവയ്‌ക്കുക.

ശേഷം മിക്‌സിയുടെ ജാറിലിട്ട് പൊടിച്ച് അടച്ച് സൂക്ഷിക്കാവുന്നതാണ്. ആവശ്യത്തിനുള്ള ഡൈ പൗഡർ എടുത്ത് അതിലേക്ക് നല്ലെണ്ണ ചേർത്ത് യോജിപ്പിച്ചാൽ ഡൈ തയ്യാർ.

ഉപയോഗിക്കേണ്ട വിധം

നന്നായി ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഉപയോഗിക്കണം.